പണിമുടക്കില്‍ തിരുവനന്തപുരത്ത് നേരിയ സംഘര്‍ഷം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്കില്‍ തിരുവനന്തപുരത്ത് നേരിയ സംഘര്‍ഷം. തമ്ബാനൂരില്‍ സമരാനുകൂലികള്‍ ഓട്ടോറിക്ഷയുടെ കാറ്റ് അഴിച്ചുവിട്ടു. പൊലീസ് നോക്കി നില്‍ക്കെയാണ് ഓട്ടോറിക്ഷയ്ക്കു നേരെ സമരക്കാരുടെ അതിക്രമമുണ്ടായത്. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണു 24 മണിക്കൂര്‍ പണിമുടക്ക്. പണിമുടക്കില്‍ ബിഎംഎസ് പങ്കെടുക്കില്ല. മോട്ടോര്‍വാഹന തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. പാല്‍- പത്ര വാഹനങ്ങള്‍, വിവാഹം, ആംബുലന്‍സ് സര്‍വീസ് എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

Comments are closed.