ഭാരത് ബന്ദ്: സിബിഎസ്‌ഇ 10,12 ക്ലാസ് പുനര്‍പരീക്ഷകള്‍ മാറ്റിവച്ചു

ന്യൂഡല്‍ഹി: ദളിത് സംഘടനകള്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ പഞ്ചാബിലെ സിബിഎസ്‌ഇ 10,12 ക്ലാസ് പുനര്‍പരീക്ഷ മാറ്റിവച്ചു. പട്ടികജാതി/ വര്‍ഗ പീഡന നിയമം ദുരുപയോഗപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചാണ് വിവിധ ദളിത് സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശ പ്രകാരമാണ് പരീക്ഷ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് സിബിഎസ്‌ഇ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എല്ലാ സ്കൂളുകള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്നും സിബിഎസ്‌ഇ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നേരത്തേ, ബന്ദാണെങ്കിലും പരീക്ഷ നടത്താനായിരുന്നു സിബിഎസ്‌ഇ തീരുമാനിച്ചിരുന്നത്.

Comments are closed.