മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ശ്രുതി ഹാസന്‍

ശ്രുതി ഹാസന്‍ നായികയാകുന്ന പുതിയ സിനിമയുടെ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് ശ്രുതി ഹാസന്‍ നായികയാകുന്നത്. വിദ്യുത് ആണ് ചിത്രത്തിലെ നായകന്‍. കുറച്ചുനാള്‍ മുമ്ബ് ശ്രുതി ഹാസനെ തിരക്കഥ കേള്‍പ്പിച്ചിരുന്നു. ചിത്രത്തിന്‍റെ കഥാതന്തു ഇഷടപ്പെട്ട ശ്രുതി ഹാസന്‍ വാക്കാല്‍ സമ്മതവും അറിയിച്ചിരുന്നു. എന്നാല്‍ കൃത്യമായ ഡേറ്റ് നല്‍കിയിരുന്നില്ല. ഇപ്പോള്‍ സിനിമയ്ക്ക് ശ്രുതി ഡേറ്റ് നല്കിയതായിട്ടാണ് അറിയുന്നത്.

Comments are closed.