മാരി 2ല്‍ വില്ലന്‍ വേഷത്തില്‍ ടോവിനോ

ധനുഷ് നായകനാകുന്ന മാരി 2ല്‍ വില്ലന്‍ വേഷത്തില്‍ ടോവിനോ തോമസ്. മാരി ആദ്യ ഭാഗം വലിയ വിജയമല്ലായിരുന്നെങ്കിലും പിന്നീട് വലിയ രീതിയില്‍ ആളുകളുടെ ശ്രദ്ധ നേടിയിരുന്നു. വില്ലന്‍ കഥാപാത്രത്തിന് വേണ്ടത്ര പ്രാധാന്യമില്ലാത്തത് ആദ്യ ഭാഗം വേണ്ടത്ര ഹിറ്റ് ആകാതിരിക്കാന്‍ കാരണമായതായി മനസിലാക്കിയ സംവിധായകന്‍ മികച്ച അഭിനയ പ്രാധാന്യമുള്ള വില്ലന്‍ വേഷമാണ് ടോവിനോക്കായി ഒരുക്കിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ടോവിനോയ്ക്ക് തമിഴ് പ്രേക്ഷകര്‍ക്കിടയിലും പ്രിയം വര്‍ധിക്കുന്നതിനിടെയാണ് താരം ധനുഷിനൊപ്പം മാരി 2ല്‍ എത്തുന്നത്. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്ട് ഗെറ്റപ്പുകളിലാണ് ടോവിനോ എത്തുന്നത്. സായ് പല്ലവി, വരലക്ഷ്മി, കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

Comments are closed.