സംവിധായകന്‍ ദിലീഷ് പോത്തന്‍ ആദ്യമായി വില്ലന്‍ വേഷത്തില്‍

മലയാളത്തില്‍ സംവിധായകന്‍ എന്നതിലുപരി അഭിനേതാവ് എന്ന നിലയിലും ശ്രദ്ധേയനാണ് ദിലീഷ് പോത്തന്‍. ചെറിയ വേഷങ്ങളില്‍ തുടങ്ങി മുഖ്യ കഥാപാത്രത്തിലേക്ക് എത്തിനില്‍ക്കുകയാണ് അദ്ദേഹം. ഈ.മ.യൗ, വാരിക്കുഴിയിലെ കൊലപാതകം തുടങ്ങിയ ചിത്രങ്ങളില്‍ മുഖ്യ കഥാപാത്രങ്ങളാണ് അദ്ദേഹത്തിനുള്ളത്. അതിനിടെ ആദ്യമായി വില്ലന്‍ വേഷത്തിലുമെത്തുകയാണ് ദിലീഷ് പോത്തന്‍. സാജു തോമസിന്‍റെ തിരക്കഥയില്‍ അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളിയിലാണ് ദിലീഷ് പോത്തന്‍റെ വില്ലന്‍ വേഷമുള്ളത്. നാസറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Comments are closed.