സ്കൂളുകളില്‍ വേനലവധി ക്ലാസുകള്‍ നിരോധിച്ചുകൊണ്ട് വീണ്ടും സര്‍ക്കുലര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ വേനലവധി ക്ലാസുകള്‍ നിരോധിച്ചുകൊണ്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി. നേരത്തെ പത്തുവരെയുള്ള ക്ലാസുകള്‍ക്ക് വെക്കേഷന്‍ ക്ലാസ് നിരോധിച്ച്‌ ഉത്തരവ് ഇറക്കിയിരുന്നെങ്കിലും അതുലംഘിച്ച്‌ ക്ലാസ് നടത്താന്‍ ചില സ്കൂളുകള്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍ ഇറക്കിയത്. സര്‍ക്കുലര്‍ ലംഘിച്ച്‌ ക്ലാസ് നടത്തുന്ന പക്ഷം കര്‍ശന നടപടി സ്വീകരിക്കും. അങ്ങനെ നടത്തുന്ന ക്ലാസില്‍ എത്തുന്ന കുട്ടികള്‍ക്ക് വേനല്‍ ചൂടിലോ അപകടങ്ങളിലോ അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ പ്രധാന അദ്ധ്യാപകന്‍ ഉത്തരവാദിയാകും.
വെക്കേഷന്‍ ക്യാമ്ബ് നടത്തണമെങ്കിലും പ്രത്യേക അനുമതി വാങ്ങണം. ഏഴു ദിവസം വരെ അനുമതി നല്‍കും. അങ്ങനെ ക്യാമ്ബ്​ നടത്തുന്ന സ്കൂളുകളില്‍ കുട്ടികള്‍ക്ക് കുടിവെള്ളം, ഭക്ഷണം, ഫാന്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും നല്‍കണം. ഉദ്യോഗസ്ഥര്‍ ഇത് പരിശോധിക്കും. സംസ്ഥാന സിലബസ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അടക്കം എല്ലാര്‍ക്കും സര്‍ക്കുലര്‍ ബാധകമാണ്.

Comments are closed.