അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 70 ഡോളറിലേക്ക്

ലണ്ടന്‍: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 70 ഡോളറിലേക്ക്. ബാരലിന് 68.71 ഡോളറാണ് ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില. അമേരിക്ക എണ്ണ ഉത്പാദനം കുറച്ചതും ആഗോള കരുതല്‍ ശേഖരത്തില്‍ വന്ന കുറവുമാണ് എണ്ണവില ഉയരാന്‍ കാരണം. അമേരിക്ക ഏഴ് എണ്ണക്കിണറുകളിലെ ഉത്പാദനമാണ് കുറച്ചത്.എണ്ണ ഉത്പാദക രാജ്യമായ ഇറാനുമേല്‍ അമേരിക്ക ഉപരോധം കൊണ്ടുവന്നേക്കുമെന്ന ആശങ്കകളും എണ്ണവില ഉയരാന്‍ കാരണമായിട്ടുണ്ട്. ജനുവരിയില്‍ എണ്ണവില 70 ഡോളര്‍ കടന്നിരുന്നു. എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെകും റഷ്യയും ഉത്പാദനം വെട്ടിക്കുറച്ചതാണ് ജനുവരിയില്‍ എണ്ണവില ബാരലിന് 71 ഡോളറിലെത്തിച്ചത്.

Comments are closed.