കോ​മ​ണ്‍​വെ​ല്‍​ത്ത്​ ഗെ​യിം​സി​ന്​ നാളെ കൊ​ടി​യു​യ​രും

ഗോ​ള്‍​ഡ്​ കോ​സ്​​റ്റ്​: 21ാമ​ത്​ കോ​മ​ണ്‍​വെ​ല്‍​ത്ത്​ ഗെ​യിം​സി​ന്​ ബു​ധ​നാ​ഴ്​​ച ആ​സ്​​ട്രേ​ലി​യ​യി​ലെ ഗോ​ള്‍​ഡ്​ കോ​സ്​​റ്റി​ല്‍ കൊ​ടി​യു​യ​രും. ആ​റാം ത​വ​ണ​യാ​ണ്​ ആ​സ്​​ട്രേ​ലി​യ കോ​മ​ണ്‍​വെ​ല്‍​ത്ത്​ ഗെ​യിം​സി​ന്​ ആ​തി​ഥ്യ​മ​രു​ളു​ന്ന​ത്. 18 വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍ ഏ​പ്രി​ല്‍ 15ന്​ ​അ​വ​സാ​നി​ക്കും. ബു​ധ​നാ​ഴ്​​ച​യാ​ണ്​ ഔ​ദ്യോ​ഗി​ക ഉ​ദ്​​ഘാ​ട​നം. മ​ത്സ​ര​ങ്ങ​ള്‍ വ്യാ​ഴാ​ഴ്​​ച തു​ട​ങ്ങും. 71 രാ​ജ്യ​ങ്ങ​ളി​ല്‍​ നി​ന്നാ​യി 6000ത്തോ​ളം അ​ത്​​ല​റ്റു​ക​ളാ​ണ്​ ഗോ​ള്‍​ഡ്​ കോ​സ്​​റ്റി​ല്‍ സ്വ​ര്‍​ണം തേ​ടി​യി​റ​ങ്ങു​ന്ന​ത്. 225 അം​ഗ സം​ഘ​വു​മാ​യാ​ണ്​ ഇ​ന്ത്യ എ​ത്തി​യി​രി​ക്കു​ന്ന​ത്. ബാ​ഡ്​​മി​ന്‍​റ​ണ്‍, ഷൂ​ട്ടി​ങ്, ബോ​ക്​​സി​ങ്, ഗു​സ്​​തി തു​ട​ങ്ങി​യ​വ​യി​ല്‍ ഇ​ന്ത്യ ഉ​റ​ച്ച മെ​ഡ​ല്‍​പ്ര​തീ​ക്ഷ​യി​ലാ​ണ്. അ​ത്​​ല​റ്റി​ക്​​സി​ല്‍ മാ​ത്രം 13 മ​ല​യാ​ളി​ക​ള്‍ ക​ള​ത്തി​ലി​റ​ങ്ങു​ന്നു​ണ്ട്.

Comments are closed.