ചാണക്യതന്ത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ടു

കണ്ണന്‍ താമരക്കുളം ഉണ്ണിമുകുന്ദനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചാണക്യതന്ത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ടു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം പോസ്റ്റര്‍ പുറത്തുവിട്ടത്. അച്ചായന്‍സിനു ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അനൂപ് മേനോനും ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കും. ശിവദ, ശ്രുതി രാമചന്ദ്രന്‍, സായ്കുമാര്‍, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനവേഷങ്ങളെ കൈകാര്യം ചെയ്യും. ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിനായി ഗാനങ്ങളൊരുക്കുന്നത്.

Comments are closed.