ജമ്മു കശ്മീരിലെ ബന്ദിപ്പോറ ജില്ലയില്‍ ഭീകരാക്രമണം; മൂന്നു പേര്‍ക്ക് പരുക്കേറ്റു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോറ ജില്ലയില്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് മൂന്നു പേര്‍ക്ക് പരുക്കേറ്റു. ബന്ദിപ്പോറയിലെ കെജി സെക്ടറിനു സമീപമുള്ള വീട്ടിലാണ് ഭീകരര്‍ വെടിവെയ്പ് നടത്തിയത്. ഒരാളെ ഭീകരര്‍ ബന്ദിയാക്കിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നാല് ലഷ്‌കര്‍ ഇ തോയ്ബ ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഭീകരര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

Comments are closed.