പിണറായി വിജയനെതിരെ ഫേസ് ബുക്കില്‍ പോസ്റ്റിട്ടയാളെ അറസ്റ്റ് ചെയ്തു

പാലക്കാട്: ഫേസ് ബുക്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീര്‍ത്തികരമായി പോസ്റ്റിട്ടയാളെ അറസ്റ്റ് ചെയ്തു. കണ്ണാടി കാഴ്ചപ്പറമ്ബ് സ്വദേശി കലാധരന്‍ (46) ആണ് അറസ്റ്റിലായത്. മാര്‍ച്ച്‌ 29-നാണ് ഇയാള്‍ പോസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ചയാണ് ഇതേപ്പറ്റി അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടത്. തിങ്കളാഴ്ച ടൗണ്‍ സൗത്ത് എസ്.ഐ. അബ്ദുള്‍ഗഫൂറിന്‍റെ നേതൃത്വത്തില്‍ വീട്ടിലെത്തി അറസ്റ്റ് ചെയ്തു. ഇയാളുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചു. എന്നാല്‍, ഫോട്ടോ തനിക്ക് മറ്റൊരാള്‍ അയച്ചുതന്നതാണെന്നാണ് കലാധരന്‍ പോലീസിന് മൊഴിനല്‍കിയത്. ഇതേപ്പറ്റി അന്വേഷിക്കുന്നതായി പോലീസ് പറഞ്ഞു. കലാധരനെ റിമാന്‍ഡ് ചെയ്തു.

Comments are closed.