ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു; അഞ്ച് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍

പാലക്കാട്: ആലത്തൂരില്‍ ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു. ആലത്തൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഷിബുവിനാണ് വെട്ടേറ്റത്. ആക്രമി സംഘം ഷിബുവിനെ വീട്ടില്‍ കയറി വെട്ടുകയായിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി അഞ്ച് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്ബ്ര, പുതുക്കോട്, വണ്ടാഴി പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.

Comments are closed.