വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി ബിജെപിയുടെ കര്‍ഷക രക്ഷാ മാര്‍ച്ച്‌ ഇന്ന്

കണ്ണൂര്‍: വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി ബിജെപിയുടെ കര്‍ഷക രക്ഷാ മാര്‍ച്ച്‌ ഇന്ന്. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘കീഴടങ്ങില്ല കീഴാറ്റൂര്‍’ എന്ന പേരില്‍ കണ്ണൂരിലേക്കാണ് മാര്‍ച്ച്‌ നടത്തുക. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യും. പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ വ്യാവസായിക ആവശ്യങ്ങള്‍ക്ക് വയല്‍ ഏറ്റെടുക്കുന്നതിനെതിരെ നടന്ന കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രാഹുല്‍ സിന്‍ഹ മാര്‍ച്ചില്‍ പങ്കെടുക്കും. ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് മാര്‍ച്ച്‌ നയിക്കും. ബൈപ്പാസിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളി കൂട്ടായ്മയ്ക്ക് പിന്തുണയുമായി ഏതാനും ദിവസം മുമ്ബ് കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ കീഴാറ്റൂരിലേക്ക് മാര്‍ച്ച്‌ സംഘടിപ്പിച്ചിരുന്നു. പരിസ്ഥിതി, സാമൂഹ്യ-സാംസ്‌ക്കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖര്‍ ഉള്‍പ്പെടെ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.

Comments are closed.