വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം സ്ഥിരമായി റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം സ്ഥിരമായി റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് ഉത്തരവ് പുറത്തിറക്കിയത്. റിപ്പോര്‍ട്ടില്‍ വ്യാജ വര്‍ത്തയാണെന്ന് തെളിഞ്ഞാല്‍ ആറുമാസത്തേക്ക് അംഗീകാരം റദ്ദാക്കും. വീണ്ടും ഇതേ കേസില്‍ പെടുകയാണെങ്കില്‍ ഒരു വര്‍ഷത്തേയ്ക്കും അംഗീകാരം റദ്ദാക്കും. മൂന്നാമതും ആവര്‍ത്തിച്ചാല്‍ ഉത്തരവാദിയായ മാധ്യമ പ്രവര്‍ത്തകനെ സ്ഥിരമായി സസ്‌പെന്‍ഡ് ചെയ്യും. പരാതി ലഭിച്ചാല്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പിസിഐ), ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷന്‍ (എന്‍ബിഎ), എന്നിവര്‍ക്ക് സര്‍ക്കാര്‍ പരാതി കൈമാറും തുടര്‍ന്ന് ഈ ഏജന്‍സികള്‍ 15 ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമിതികള്‍ സര്‍ക്കാരിന് തിരികെ നല്‍കണം. ഈ റിപ്പോട്ടുകള്‍ ലഭിക്കുന്നതുവരെ മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം മരവിപ്പിക്കും.

Comments are closed.