വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തീപിടിച്ച്‌ നാല് പേര്‍ക്കുക്ക് പരിക്കേറ്റു

കേദാര്‍നാഥ്: കേദാര്‍നാഥില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ലാന്‍ഡിംഗിനിടെ തീപിടിച്ച്‌ പൈലറ്റുള്‍പ്പെടെ നാല് പേര്‍ക്കു പരിക്കേറ്റു. എംഐ 17 വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ഇരുന്പ് ഗര്‍ഡറില്‍ തട്ടിയതാണ് തീപിടിക്കാന്‍ കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേദാര്‍നാഥ് ക്ഷേത്രത്തിനു സമീപമുള്ള ഹെലിപ്പാഡില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

Comments are closed.