ശിവകാര്‍ത്തികേയന്‍റെ നായികയായി വീണ്ടും നയന്‍താര

എം രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍റെ നായികയായി വീണ്ടും നയന്‍താര. ചിത്രത്തില്‍ സായ്പല്ലവിയാണ് നായികയാവുക എന്ന് വാര്‍ത്തകളുണ്ടായിരുന്നു. പിന്നീട് അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് നയന്‍താരയാണ് നായിക എന്നറിയച്ചത്. ബോസ് എങ്കിര ഭാസ്‌കരന്‍, ആള്‍ ഇന്‍ ആള്‍, അഴക് രാജ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധാസകനാണ് രാജേഷ്.

Comments are closed.