ശോഭനാ ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചയാള്‍ അറസ്റ്റില്‍

ചെങ്ങന്നൂര്‍: ശോഭനാ ജോര്‍ജിനെതിരെ അശ്ലീല പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിച്ച് അധിക്ഷേപിച്ചയാള്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ സ്വദേശി മനോജിനെയാണ് അറസ്റ്റ് ചെയ്തത്. തനിക്കെതിരെ സൈബര്‍ ആക്രമണവും വ്യാജ പ്രചാരണങ്ങളും നടത്തുന്നതായും അവര്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന്‍റെ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നതിന്‍റെ പേരില്‍ തനിക്കെതിരെ അശ്‌ളീല പോസ്റ്റുകള്‍ വ്യാപകമായി പ്രചരിക്കുന്നതായി ശോഭന ജോര്‍ജ്ജ് ഡി ജി പിക്ക് പരാതി നല്‍കിയിരുന്നു.

Comments are closed.