സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബോള്‍ ടീമിനെ നിയമസഭ അഭിനന്ദിച്ചു

തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ഫുട്ബോള്‍ ടീമിനെ നിയമസഭ അഭിനന്ദിച്ചു. കേരളം ഒറ്റമനസോടെ കിരീട നേട്ടം നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ പ്രോത്സാഹനവും സര്‍ക്കാറിന്‍റെ ഭാഗത്തു നിന്നുണ്ടാവും. ദേശീയ കിരീടം നേടിയ വോളിബോള്‍ ടീമിനേയും സഭയില്‍ അഭിനന്ദിച്ചു. സ​​​​ന്തോ​​​​ഷ് ട്രോ​​​​ഫി ആ​​​​റാം വ​​​​ട്ടം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യെ​​​​ത്തി​​​​യ കേ​​​​ര​​​​ള ടീ​​​​മി​​​​നു ഗം​​​​ഭീ​​​​ര വ​​​​ര​​​​വേ​​​​ല്‍​​​​പ്പാ​​​​ണ് നെ​​​​ടു​​​​മ്ബാ​​​​ശേ​​​​രി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലും തു​​​​ട​​​​ര്‍​​​​ന്ന് ക​​​​ലൂ​​​​ര്‍ ജ​​​​വ​​​​ഹ​​​​ര്‍​​​​ലാ​​​​ല്‍ നെ​​​​ഹ്റു രാ​​​​ജ്യാ​​​​ന്ത​​​​ര സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലും കഴിഞ്ഞ ദിവസം ഒ​​​​രു​​​​ക്കി​​​​യിരുന്നത്. പതിനാലു വര്‍ഷത്തിനുശേഷം കേരളം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്. ടീമംഗങ്ങള്‍ക്ക് അര്‍ഹമായ ക്യാഷ് അവാര്‍ഡ് നല്‍കുമെന്നും അടുത്ത മന്ത്രിസഭ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും എ.സി മൊയ്തീന്‍ അറിയിച്ചു.

Comments are closed.