സര്‍ക്കാര്‍ മിച്ചഭൂമി സ്വകാര്യ ഭൂമിയാക്കി മാറ്റുന്നതിന് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: വയനാട്ടിലെ സര്‍ക്കാര്‍ മിച്ചഭൂമി സ്വകാര്യ ഭൂമിയാക്കി മാറ്റുന്നതിന് നടന്ന തട്ടിപ്പില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിനു മറുപടിയായാണ് മുഖ്യമന്ത്രി നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്. അഴിമതി സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ല. സര്‍ക്കാര്‍ തലത്തിലോ മന്ത്രി തലത്തിലോ അഴിമതി നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തുനിന്ന് വി.ഡി. സതീശനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഭൂമിക്കു കൈക്കൂലിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരിന് ഒന്നും മറക്കാനില്ല. അതേസമയം, സംഭവത്തെ രാഷ്ട്രീയമായി കാണരുതെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. ചെങ്ങന്നുര്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബോധപൂര്‍വം ഉണ്ടാക്കിയ വാര്‍ത്തയാണിത്. കാശ് വാങ്ങിയെന്നു ദൃശ്യങ്ങളില്‍ കണ്ട ഡെപ്യുട്ടി കളക്ടറെ സസ്‌പെന്‍ഡ് ചെയ്തുവെന്നും മന്ത്രി അറിയിച്ചു.

Comments are closed.