കണ്ണൂര്‍ കരുണ മെഡിക്കല്‍ കേളേജുകളിലെ പ്രവേശനം; ബില്‍ പാസാക്കി

തിരുവനന്തപുരം: കണ്ണൂര്‍ കരുണ മെഡിക്കല്‍ കേളേജുകളിലെ പ്രവേശനം ക്രമപ്പെടുത്തിയ ബില്‍ നിയമസഭയില്‍ പാസാക്കി. മെഡിക്കല്‍ കൗണ്‍സില്‍ അസാധുവാക്കിയ 180 കുട്ടികളുടെ പ്രവേശനമാണ് ക്രമപ്പെടുത്തിയത്. അതേസമയം, ബില്‍ സ്വകാര്യമേഖലയെ സഹായിക്കാനാണെന്ന് വിടി ബല്‍റാം ആരോപിച്ചു. എന്നാല്‍ വിടി ബല്‍റാമിന്‍റെ എതിര്‍പ്പ് രമേശ് ചെന്നിത്തല തള്ളി. മാനേജ്‌മെന്റുകളെ സഹായിക്കാനല്ല ബില്ല് കൊണ്ടുവന്നതെന്നും വിദ്യാര്‍ത്ഥികളുടെ ഭാവി പരിഗണിച്ചാണ് ബില്ലിനെ പിന്തുണച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

Comments are closed.