പാക്കിസ്ഥാനു വേണ്ടി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ചൈന

ബെയ്ജിങ്: പാക്കിസ്ഥാനു വേണ്ടി ഉപഗ്രഹങ്ങള്‍വിക്ഷേപിക്കാനൊരുങ്ങി ചൈന. സിഎഎല്‍വിടി ആയിരിക്കും അടുത്ത ജൂണില്‍ പാക്കിസ്ഥാനു വേണ്ടി രണ്ടു റിമോട്ട് സെന്‍സിങ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുക. ലോങ് മാര്‍ച്ച്‌ 2സി റോക്കറ്റിലായിരിക്കും പാക്ക് ഉപഗ്രഹങ്ങള്‍ കുതിക്കുക. 2011ല്‍ പാക്കിസ്ഥാന്‍റെ ആശയവിനിമയ ഉപഗ്രഹമായ പാക്ക്സാറ്റ്-1ആര്‍ വിക്ഷേപിച്ചതു ചൈനയായിരുന്നു. 2016ല്‍ ചൈനയും പാക്കിസ്ഥാനും പ്രത്യേക റിമോട്ട് സെന്‍സിങ് ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചിരുന്നു. പാക്കിസ്ഥാന്- ചൈന സാമ്ബത്തിക ഇടനാഴിയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനാണ് ഇതുപയോഗിക്കുക.
1999ല്‍ മോട്ടറോള ഇറിഡിയം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച റോക്കറ്റാണു ലോങ്മാര്‍ച്ച്‌ 2സി. അതിനുശേഷം ആദ്യമായാണു ലോങ്മാര്‍ച്ച്‌ രാജ്യാന്തര വാണിജ്യ വിക്ഷേപണത്തിന്‍റെ ഭാഗമാകുന്നത്. ചൈനയുടെയും ഫ്രാന്‍സിന്‍റെയും സംയുക്ത സമുദ്രവിജ്ഞാന ഉപഗ്രഹത്തെ സെപ്റ്റംബറില്‍ ഇതേ റോക്കറ്റില്‍ ഭ്രമണപഥത്തിലെത്തിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സൈന്യത്തിനു കരുത്തു പകരുന്നതിനായി അത്യാധുനിക മിസൈല്‍ ട്രാക്കിങ് സംവിധാനം ചൈനയില്‍നിന്നു പാക്കിസ്ഥാന്‍ നേരത്തെ സ്വന്തമാക്കിയിരുന്നു.

Comments are closed.