ബാഴ്‌സലോണ ഇന്ന് റോമയെ നേരിടും

ചാമ്ബ്യന്‍സ് ലീഗിന്‍റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ന് സ്പാനിഷ് വമ്ബന്മാരായ ബാഴ്‌സലോണ ഇറ്റലിയില്‍ നിന്നുള്ള റോമയെ നേരിടും. പ്രീ ക്വാര്‍ട്ടര്‍ ഘട്ടത്തില്‍ ചെല്‍സിയെ മറികടന്നാണ് ബാഴ്‌സലോണ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. 2016 ലും 2017ലും സെമി കാണാതെ പുറത്തുപോയ ബാഴ്‌സലോണ ഇത്തവണ സെമിയിലെത്താന്‍ ഉറപ്പിച്ചു തന്നെയാണ് ഇറങ്ങുക. എവേ ഗോളില്‍ ശക്തറിനെ മറികടന്നാണ് റോമാ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.
ബാഴ്‌സലോണ നിരയില്‍ മധ്യ നിരയില്‍ ബുസ്കറ്റ്സ് മടങ്ങി വരുന്നത് അവര്‍ക്ക് ശ്കതി പകരും. ചെല്‍സിയുമായുള്ള മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. സെവിയ്യക്കെതിരെ പകരക്കാരുടെ ബെഞ്ചിലായിരുന്നു മെസ്സി ഇന്ന് ആദ്യ പതിനൊന്നില്‍ തിരിച്ചെത്തും. പകരക്കാരനായി ഇറങ്ങിയ മെസ്സിയുടെ ചിറകിലേറിയാണ് 2 ഗോളിന് പിറകില്‍ നിന്നതിനു ശേഷം അവസാന മിനിറ്റുകളില്‍ രണ്ടു ഗോള്‍ തിരിച്ചടിച്ച്‌ സെവിയ്യക്കെതിരെ ബാഴ്‌സലോണ സമനില പിടിച്ചത്.

Comments are closed.