രജിത് മേനോന്‍ വിവാഹിതനാകുന്നു

രജിത് മേനോന്‍ വിവാഹിതനാകുന്നു. ശ്രുതി മോഹന്‍ദാസാണ് വധു. ഇരുവരുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. തൊടുപുഴയില്‍ വെച്ചായിരുന്നു വിവാഹ നിശ്ചയം. മണികുട്ടന്‍, ഭാമ, ശരണ്യ മോഹന്‍, വിനു മോഹന്‍, സരയ തുടങ്ങിയല്‍ ചടങ്ങില്‍ സാക്ഷ്യം വഹിച്ചു. വിവാഹ നിശ്ചയ ടീസറും പുറത്തിറങ്ങിയിട്ടുണ്ട്. ഇന്നാണ് ആ കല്യാണം, ഡോക്ടര്‍ ലൗ, ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്, ജനകന്‍, ചാപ്‌റ്റേഴ്‌സ്, സെവന്ഡസ്, അപ്പ് ആന്‍ഡ് ഡൗണ്‍: മുകളില്‍ ഒരാളുണ്ട്, റോസ് ഗിറ്റാറിനാല്‍ തുടങ്ങീ നിരവധി മലയാള സിനിമകളില്‍ രജിത് അഭിനയിച്ചിട്ടുണ്ട്. സമീര്‍ ഇക്ബാല്‍ പട്ടേല്‍ സംവിധാനം ചെയ്യുന്ന ഹോട്ടല്‍ ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് രജിത്.

Comments are closed.