സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനാഥര്‍ക്ക് സംവരണം ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: ഇനിമുതല്‍ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനാഥര്‍ക്ക് സംവരണം ഏര്‍പ്പെടുത്തി. ഒരു ശതമാനം സംവരണമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതാദ്യമായാണ് രാജ്യത്ത് ഒരു സംസ്ഥാനം അനാഥര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നത്. ഇതോടെ അനാഥരായ ഉദ്യോഗാര്‍ഥികള്‍ക്ക് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ആവശ്യം ഇല്ല. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച്‌ കഴിഞ്ഞ ജനുവരിയിലാണ് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അനാഥാലയങ്ങളില്‍ ഏകദേശം 3900 അനാഥരാണുള്ളത്.

Comments are closed.