സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തില്‍ ഒപ്പുവെച്ചു
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ഒപ്പുവെച്ചു. സി.പി.എം രാജ്യസഭാ എം.പിമാരായ കെ.കെ. രാഗേഷ്, സി.പി നാരായണന് എന്നിവരാണ് ഒപ്പുവെച്ചത്. എന്നാല്‍, പ്രമേയം എന്ന് പാര്‍ലമെന്റ് പരിഗണിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. അണ്ണാ ഡി.എം.കെ അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റ് സ്തംഭിച്ചു. മുദ്രാവാക്യം വിളിച്ച് അംഗങ്ങള്‍ ലോക്സഭയുടെ നടുത്തളത്തില്‍ ഇറങ്ങി. ഇതേതുടര്‍ന്ന് ലോക്സഭാ നടപടികള്‍ 12 മണിവരെ നിര്‍ത്തിവെച്ചിരുന്നു. രാജ്യസഭയില്‍ അണ്ണാ ഡി.എം.കെ, തെലുങ്കുദേശം അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചു. സേവ് ആന്ധ്രാപ്രദേശ് എന്നെഴുതിയ പ്ലക്കാര്‍ഡ് ടി.ഡി.പി അംഗങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
Comments are closed.