ഹൈദരാബാദില്‍ ഡ്രോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി
ഹൈദരാബാദ്: ഒരു മാസത്തേക്ക് ഡ്രോണുകളും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കുന്നത് ഹൈദരാബാദില്‍ നിരോധിച്ചു. ഹൈദരാബാദ് പോലീസാണ് ഡ്രോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ഐപിസി സെക്ഷന്‍ 188 പ്രകാരം കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.ഏപ്രില്‍ എട്ട് മുതല്‍ മേയ് ഏഴ് വരെയാണ് ഡ്രോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് നടപടി.
Comments are closed.