സബ് കള്ക്ടര് ദിവ്യ എസ്. അയ്യരെ സ്ഥലംമാറ്റി
തിരുവനന്തപുരം: തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ നടപടി. കളക്ടര്‍ക്കെതിരായ ഭൂമി വിവാദങ്ങള്‍ക്കിടെ തദ്ദേശ സ്വയംഭരണ വകുപ്പിലേക്കാണ് മാറ്റിയത്. വര്‍ക്കല ഭൂമിയിടപാടില്‍ സബ് കളക്ടര്‍ക്ക് വീഴ്ച പറ്റിയെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഭൂമി ഇടപാട് കേസില്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. വര്‍ക്കലയിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കിയെന്നായിരുന്നു സബ് കളക്ടര്‍ക്കെതിരായ ആരോപണം.
Comments are closed.