ഞാന്‍ ഇപ്പോള്‍ ചായ കുടിക്കുന്നത് കേരളത്തിലെ പോലീസ് സ്റ്റേഷനിലിരുന്നാണ്; മംമ്ത

നടി മംമ്ത മോഹന്‍ദാസ് ഇന്‍സ്റ്റഗ്രാമിലിട്ട ആവി പറക്കുന്ന ചായയുടെ ചിത്രവും, ഞാന്‍ ഇപ്പോള്‍ ചായ കുടിക്കുന്നത് പോലീസ് സ്റ്റേഷനിലിരുന്നാണെന്ന പോസ്ടുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചവിഷയം.
ജീവിതം നമ്മളെ തിരക്കുള്ളവരാക്കുന്നു. ഈ ജീവിതത്തില്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ വ്യത്യസ്ത ദിശകളിലേക്ക് യാത്ര നടത്തുകയാണ്. എന്നാല്‍ ഇത്തരം ഓട്ടത്തിനിടെയും കുടുംബങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനു ചായ്ക്കു സുപ്രധാന പങ്കുണ്ട്. ദിവസം ആരംഭിക്കുന്നതിനു മുന്‍പ് ഒരു ചായ കുടിച്ച് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത് ഞങ്ങളുടെ കുടുംബത്തില്‍ പതിവാണ്. അമ്മയായിരുന്നു ഈ ചായ സത്കാരം നടത്തിയിരുന്നത്.
രാവിലെ ചായ കുടിക്കുമ്പോള്‍ ഇപ്പോള്‍ പ്രിയപ്പെട്ടവരെ പലപ്പോഴും ഞാന്‍ മിസ് ചെയുന്നു. ഈ ചിത്രം ഞാന്‍ എന്‍റെ അമ്മയ്ക്ക് സമര്‍പ്പിക്കുന്നു. ചായക്കടകളില്‍ നിന്ന് ലഭിക്കുന്ന ചായ ഇഷ്ടപ്പെടുന്ന അമ്മയ്ക്ക് സമര്‍പ്പിക്കുന്നു.
പക്ഷേ ഞാന്‍ ഇപ്പോള്‍ കേരളത്തിലെ പോലീസ് സ്റ്റേഷനിലിരുന്നാണ് ചായ കുടിക്കുന്നത്. ഇവിടെ ഞാന്‍ എന്തു ചെയുന്നത് എന്ന് വലിയ കഥയാണ്. ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നത് രാവിലെ ചായ കുടിച്ച് ദിവസം ആരംഭിക്കുന്നതിനെ പറ്റിയാണെന്നും താരം വ്യക്തമാക്കുന്നു.

Comments are closed.