കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു

മലപ്പുറം: നിലമ്പൂരില്‍ പിഞ്ചുകുഞ്ഞ് കിണറ്റില്‍ മരിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു. നിലമ്ബൂര്‍ നല്ലംതണ്ണി അക്ഷരത്തില്‍ കൃഷ്ണപ്രസാദിന്‍റെ ഒമ്ബത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിലാണ് മാതാവ് ദിവ്യക്കെതിരേ കേസെടുത്തത്. വീട്ടില്‍ കിടന്നുറങ്ങിയ ദിവ്യയെയും കുഞ്ഞിനെയും കഴിഞ്ഞ ദിവസം പുലര്‍ച്ചെ കാണാതാവുകയായിരുന്നു. തിരച്ചിലിനിടെ രാവിലെ എട്ടിന് വീട്ടുവളപ്പിലെ കിണറ്റില്‍ കണ്ടെത്തിയ ദിവ്യയെ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ദിവ്യയെ പീന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്‍റെ മൃതദേഹം അതേകിണറ്റില്‍നിന്നുതന്നെ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുഞ്ഞ് മുങ്ങിമരിച്ചതാണെന്നു സ്ഥിരീകരിച്ചു. കുഞ്ഞിനെയുമെടുത്ത് ദിവ്യകിണറ്റിലേക്ക് ചാടിയതാണെന്ന് പോലിസ് അന്വേഷണത്തില്‍ വ്യക്തമായ സാഹചര്യത്തിലാണ് കേസെടുത്തത്‌.

Comments are closed.