കൃ​​​ഷ്ണ​​​മൃ​​​ഗ​​​ത്തെ വേ​​​ട്ട​​​യാ​​​ടി കൊ​​​ന്നെ​​​ന്ന കേസില്‍ സ​​​ല്‍​​​മാ​​​ന്‍ ഖാ​​​നെ​​​തി​​​രേ വിധി ഇന്ന്

ജോ​​​ധ്പു​​​ര്‍: ബോ​​​ളി​​​വു​​​ഡ് ന​​​ട​​​ന്‍ സ​​​ല്‍​​​മാ​​​ന്‍ ഖാ​​​നെ​​​തി​​​രേ​​​ കൃ​​​ഷ്ണ​​​മൃ​​​ഗ​​​ത്തെ വേ​​​ട്ട​​​യാ​​​ടി കൊ​​​ന്നെ​​​ന്ന കേസില്‍ ജോ​​​ധ്പു​​​ര്‍ ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ല്‍ മ​​​ജി​​​സ്ട്രേ​​​റ്റ് ഇ​​​ന്നു വി​​​ധി പ​​​റ​​​യും. ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ല്‍ മ​​​ജി​​​സ്ട്രേ​​​റ്റ് ദേ​​​വ് കു​​​മാ​​ര്‍ ഖാ​​​ത്രി​​​യാ​​​ണു വി​​​ധി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത്. മാ​​​ര്‍​​​ച്ച്‌ 28നു ​​​കേ​​​സി​​​ന്‍റെ വി​​​ചാ​​​ര​​​ണാ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​​​ത്തി​​​യാ​​​യി​​​രു​​​ന്നു. സ​​​ല്‍​​​മാ​​​ന്‍ ഖാ​​​നെ​​​ക്കൂ​​​ടാ​​​തെ, സ​​​യി​​​ഫ് അ​​​ലി ഖാ​​​ന്‍, ത​​​ബു, സോ​​​ണാ​​​ലി ബേ​​​ന്ദ്രേ, നീ​​​ലം എ​​​ന്നി​​​വ​​​ര്‍ വി​​​ധി​​​പ്ര​​​ഖ്യാ​​​പ​​​ന വേ​​​ള​​​യി​​​ല്‍ കോ​​​ട​​​തി​​​യി​​​ലു​​​ണ്ടാ​​​കും. മും​​​ബൈ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍​​​നി​​​ന്നു ചാ​​​ര്‍​​ട്ടേ​​​ഡ് വി​​​മാ​​​ന​​​ത്തി​​​ല്‍ സ​​​ല്‍​​​മാ​​​ന്‍ ഖാ​​​ന്‍ ഇ​​​ന്ന​​​ലെ ജോ​​​ധ്പു​​​രി​​​ലെ​​​ത്തി. റേ​​​സ് 3 എ​​​ന്ന ചി​​​ത്ര​​​ത്തി​​​ന്‍റെ ഷൂ​​​ട്ടിം​​​ഗി​​​നാ​​​യി അ​​​ബു​​​ദാ​​​ബി​​​യി​​​ലാ​​​യി​​​രു​​​ന്നു സ​​​ല്‍​​​മാ​​​ന്‍.

Comments are closed.