ബിഎംഡബ്ല്യു 3 സീരീസ് ഷാഡോ എഡിഷന്‍ വിപണിയില്‍

ബിഎംഡബ്ല്യു 3 സീരീസ് ഷാഡോ എഡിഷന്‍ വിപണിയില്‍. ബിഎംഡബ്ല്യു 3 സീരീസ് സെഡാന്‍റെ പ്രത്യേക പതിപ്പാണ് പുതിയ ഷാഡോ എഡിഷന്‍. തിളക്കമേറിയ കിഡ്‌നി ഗ്രില്‍, സ്‌മോക്ക് ചെയ്ത ഹെഡ്‌ലൈറ്റും ടെയില്‍ലൈറ്റും, ബ്ലാക് ക്രോം എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് പുതിയ മോഡലിന്‍റെ പ്രത്യേകതകള്‍. ഡ്യൂവല്‍ ടോണ്‍ റെഡ്-ബ്ലാക് സീറ്റ് അപ്‌ഹോള്‍സ്റ്ററിയാണ് അകത്തളത്തിലെ പ്രധാന സവിശേഷത. 8.7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, 10.5 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എം സ്‌പോര്‍ട് ലെതര്‍ സ്റ്റീയറിംഗ് വീല്‍ എന്നിവയാണ് ഷാഡോ എഡിഷന്റെ മറ്റ് ഫീച്ചറുകള്‍.
3 സീരീസ് ഷാഡോ എഡിഷന്‍ പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ ലഭ്യമാണ്. 320d സ്‌പോര്‍ട് ഷാഡോ എഡിഷന്‍റെ എക്‌സ്‌ഷോറൂം വില 41.40 ലക്ഷം രൂപയാണ്. എന്നാല്‍, 47.30 ലക്ഷം രൂപ വിലയിലാണ് 330i എം സ്‌പോര്‍ട് ഷാഡോ എഡിഷന്‍ എത്തുന്നത്. ബിഎംഡബ്ല്യു 330i യ്ക്ക് പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 5.8 സെക്കന്‍ഡുകള്‍ മതി. 320d ആകട്ടെ ഈ വേഗത 7.2 സെക്കന്‍ഡുകള്‍ കൊണ്ടാണ് പിന്നിടുക. ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകള്‍ ലഭ്യമാണ്. റിവേഴ്‌സ് ക്യാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, 250W ഓഡിയോ സംവിധാനം എന്നിവ പുതിയ പതിപ്പിന്റെ മറ്റു സവിശേഷതകള്‍.

Comments are closed.