കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ക്ക് ആ​ദ്യ മെ​ഡ​ല്‍

ഗോ​ള്‍​ഡ് കോ​സ്റ്റ്: 21-ാം കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ക്ക് ആ​ദ്യ മെ​ഡ​ല്‍. ഗോ​ള്‍​ഡ് കോ​സ്റ്റി​ല്‍ ന​ട​ക്കു​ന്ന ഗെ​യിം​സി​ല്‍ ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ പി.​ഗു​രു​രാ​ജ​യാ​ണ് കാ​യി​ക ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യ​ത്. പു​രു​ഷ​ന്മാ​രു​ടെ 56 കി​ലോ കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ പി.​ഗു​രു​രാ​ജ വെ​ള്ളി മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി. സ്നാ​ച്ചി​ല്‍ 111 കി​ലോ​ഗ്രാം ഉ​യ​ര്‍​ത്തി​യ ഗു​രു​രാ​ജ ശ്രീ​ല​ങ്ക​ന്‍ താ​ര​ത്തി​ന് പി​ന്നി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു. എ​ന്നാ​ല്‍ ക്ലീ​ന്‍ ആ​ന്‍​ഡ് ജെ​ര്‍​ക്കി​ല്‍ 138 കി​ലാ​ഗ്രാം ഉ​യ​ര്‍​ത്തി​യ താ​രം മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ആ​കെ 249 കി​ലോ​ഗ്രാം ഗു​രു​രാ​ജ ഉ​യ​ര്‍​ത്തി. മ​ലേ​ഷ്യ​ന്‍ താ​രം മു​ഹ​മ്മ​ദ് ഇ​സാ​ര്‍ അ​ഹ​മ്മ​ദാ​ണ് സ്വ​ര്‍​ണം നേ​ടി​യ​ത്. സ്നാ​ച്ചി​ല്‍ 117 കി​ലോ​യും ക്ലീ​ന്‍ ആ​ന്‍​ഡ് ജെ​ര്‍​ക്കി​ല്‍ 144 കി​ലോ​യും ഉ​യ​ര്‍​ത്തി​യ താ​രം ഗെ​യിം​സ് റി​ക്കാ​ര്‍​ഡും സ്ഥാ​പി​ച്ചു. 248 കി​ലോ​ഗ്രാം ഉ​യ​ര്‍​ത്തി ശ്രീ​ല​ങ്ക​യു​ടെ ച​തു​രം​ഗ ല​ക്മ​ല്‍ വെ​ങ്ക​ലം നേ​ടി.

Comments are closed.