പഞ്ചവര്‍ണ്ണ തത്തയുടെ സംപ്രേക്ഷണാവകാശം മഴവില്‍ മനോരമ സ്വന്തമാക്കി

ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവരെ നായകന്‍മാരാക്കി രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവര്‍ണ്ണ തത്ത. മണിയന്‍പിളള രാജുവാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹരി പി നായരും രമേശ് പിഷാരടിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ പഞ്ചവര്‍ണ്ണ തത്ത വിഷു റിലീസായിട്ടാണ് തിയ്യേറ്ററുകളില്‍ എത്തുന്നത്. റിലീസ് ചെയ്യുന്നതിനു മുന്‍പായി പഞ്ചവര്‍ണ്ണ തത്തയുടെ ടെലിവിഷന്‍ സംപ്രേക്ഷണാവകാശം വിറ്റു പോയിരിക്കുകയാണ്. മലയാളത്തിലെ മുന്‍നിര ടെലിവിഷന്‍ ചാനലുകളിലൊന്നായ മഴവില്‍ മനോരമയാണ് ചിത്രത്തിന്‍റെ സംപ്രേക്ഷണാവകാശം നേടിയിരിക്കുന്നത്. പഞ്ചവര്‍ണ്ണ തത്ത 3.9 കോടിക്കാണ് മഴവില്‍ മനോരമ സ്വന്തമാക്കിയിരിക്കുന്നത്.

Comments are closed.