കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കോടതി

ജോധ്പൂര്‍: സിനിമാ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് ജോധ്പൂര്‍ കോടതി കണ്ടെത്തി. കേസില്‍ രണ്ടു വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. ജോ​​​ധ്പു​​​ര്‍ ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ല്‍ മ​​​ജി​​​സ്ട്രേ​​​റ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ മൂന്നു വര്‍ഷത്തില്‍ കുറവായതിനാല്‍ ഇന്നു തന്നെ ജാമ്യം ലഭിക്കും. സല്‍മാന്‍ ഖാന്‍റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ശിക്ഷ കുറച്ചതെന്ന് കോടതി വ്യക്തമാക്കി.
കേസില്‍ വിധി പ്രഖ്യാപിക്കുന്ന ജോധ്പൂര്‍ കോടതി കനത്ത സുരക്ഷാവലയത്തിലായിരുന്നു. മൂന്ന് തലത്തിലുള്ള സുരക്ഷയാണ് രാജസ്ഥാന്‍ പോലീസ് ജോധ്പൂര്‍ കോടതിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഒളിച്ചിരുന്ന് വെടിവയ്ക്കുന്നതില്‍ വിദഗ്ദ്ധരായവരെയും കോടതി കെട്ടിടത്തിന് മുകളില്‍ വിന്യസിച്ചിരുന്നു.
കേസിലെ മറ്റ് പ്രതികളെ കോടതി വെറുതെ വിട്ടു. വിധി കേള്‍ക്കാന്‍ സല്‍മാന്‍ ഖാന്‍ കോടതിയില്‍ എത്തിയിരുന്നു. ജില്ലാ പോലീസിനെ കൂടാതെ അടിയന്തര സാഹചര്യം നേരിടാനുള്ള സംഘത്തേയും ഭീകര വിരുദ്ധ സ്‌ക്വാഡിനേയും പ്രത്യേക കമാന്‍ഡോകളേയും കോടതി പരിസരത്ത് നിയോഗിച്ചിരുന്നു. വിധി കേള്‍ക്കാന്‍ എത്തിയവരെ കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് കോടതിയിലേക്ക് കടത്തിവിട്ടത്. രാജസ്ഥാന്‍ ആംഡ് കോസ്റ്റബുലറിയുടെ ഒരു പ്ലാറ്റൂണിനേയും വിന്യസിച്ചിരുന്നു.

Comments are closed.