23 ദിവസത്തെ ശമ്പളവും അലവന്‍സും വേണ്ടെന്ന് എന്‍.ഡി.എ. എം.പി.മാര്‍

ന്യൂഡല്‍ഹി : ബജറ്റ് സമ്മേളനത്തിന്‍റെ സമ്മേളനത്തിന്‍റെ രണ്ടാംഘട്ടം മാര്‍ച്ച്‌ അഞ്ചിന് തുടങ്ങിയതുമുതല്‍ ഒറ്റദിവസംപോലും സാധാരണപോലെ പ്രവര്‍ത്തിച്ചിട്ടില്ല. അതിനാല്‍ ആ ദിവസങ്ങളിലെ ശമ്പളവും അലവന്‍സും വേണ്ടെന്നുവെക്കാന്‍ ഭരണസഖ്യമായ എന്‍.ഡി.എ.യിലെ എം.പി.മാര്‍ തീരുമാനിച്ചു. എം.പി.മാര്‍ 23 ദിവസങ്ങളിലെ ആനുകൂല്യമാണ് ഉപേക്ഷിക്കുക. ഇരുസഭകളും തുടര്‍ച്ചയായി സ്തംഭിക്കുന്നതുകൊണ്ടാണ് ഭരണമുന്നണിയിലെ എം.പി.മാര്‍ ശമ്പളം വേണ്ടെന്നുവെക്കുന്നതെന്ന് മന്ത്രി അനന്ത് കുമാര്‍ പറഞ്ഞു. ഏതുവിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് അനന്ത് കുമാര്‍ പറഞ്ഞു. സര്‍ക്കാരിന് ഭൂരിപക്ഷമുള്ളതിനാല്‍ അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്നതിലും വിരോധമില്ല. എന്നാല്‍, അത് പരിഗണിക്കാന്‍ പറ്റാത്ത സ്ഥതിയാണുള്ളത്. കോണ്‍ഗ്രസ് ചര്‍ച്ചയില്‍നിന്ന് ഒളിച്ചോടുകാണ് ചെയ്യുന്നത്. ജനങ്ങളെ ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങളും ബില്ലുകളും ചര്‍ച്ച ചെയ്ത് പാസാക്കാന്‍ സാധിക്കുന്നില്ല. പാര്‍ലമെന്റിനോട് കാണിക്കുന്ന അനാദരവും ജനങ്ങളോട് കാണിക്കുന്ന വഞ്ചനയുമാണിതെന്ന് അദ്ദേഹം പറഞ്ഞു.

Comments are closed.