ഇന്ത്യക്കാരുടെതുള്‍പ്പെടെ 9 കോടിയോളം ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്

ന്യൂയോര്‍ക്ക്: ലോകത്താകമാനം 9 കോടിയോളം ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇതില്‍ അഞ്ചര ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങളും ഉള്‍പ്പെടും. 562,455 ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. അമേരിക്കക്കാരുടേതാണ് ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ചോര്‍ന്നത്. വിവരങ്ങള്‍ ചോര്‍ന്നവരില്‍ 80 ശതമാനംപേരും അമേരിക്കക്കാരാണ്.
ബ്ലോഗ് വഴിയാണ് വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട പ്രതികരണം ഫേസ്ബുക്ക് അറിയിച്ചത്. ബ്രിട്ടീഷ് ഏജന്‍സിയായ കേംബ്രിഡ്ജ് അനലറ്റിക്ക വഴി ചോര്‍ന്ന വിവരങ്ങളുടെ വിശദാംശങ്ങളാണ് ഫേസ്ബുക്ക് പുറത്തുവിട്ടത്.തെറ്റുകള്‍ ഏറ്റുപറഞ്ഞ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തനിക്ക് ഒരവസരം കൂടി തരണമെന്ന് സക്കര്‍ബര്‍ഗ് അപേക്ഷിച്ചിരിക്കുകയാണ്.
വിവരങ്ങള്‍ ചോര്‍ന്നതുമായുള്ള ചര്‍ച്ചയ്ക്ക് സക്കര്‍ബര്‍ഗ് ഈ മാസം 11-ന് യുഎസ് പ്രതിനിധി സഭയ്ക്ക് മുന്‍പാകെ ഹാജരാകും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ സമഗ്രതയെ സംരക്ഷിക്കുന്നതിലായിരിക്കും ഫേസ്ബുക്ക് ശ്രദ്ധചെലുത്തുക എന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.

Comments are closed.