കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ബില്ലിനെതിരെ എ.കെ ആന്റണി

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ബില്‍ പാസാക്കിയത് ദുഃഖകരം. അര്‍ഹതയുള്ളവരെ സഹായിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടണമായിരുന്നുവെന്നും ആന്റണി പറഞ്ഞു. മാനേജ്‌മെന്റുകളുടെ കള്ളകളിക്ക് അറുതി വരുത്താന്‍ നടപടി വേണം. നിയമസഭ ഇത്തരമൊരു ബില്‍ പാസാക്കാന്‍ പാടില്ലായിരുന്നു. പുരോഗമനപരമായ ഒരുപാട് കാര്യങ്ങള്‍ പാസാക്കിയ പാരമ്ബര്യമുള്ളതാണ് കേരള നിയമസഭയ്‌ക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന്‍റെ പേരില്‍ താന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ആന്റണി വ്യക്തമാക്കി. അതേസമയം ബില്ലില്‍ ആരോഗ്യ സെക്രട്ടറി ഒപ്പിട്ടു. ബില്ല് നിയമവകുപ്പിന് കൈമാറിയിട്ടുണ്ട്. കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളെജ് കേസില്‍ 180 വിദ്യാര്‍ഥികളെയും പുറത്താക്കണമെന്നായിരുന്നു സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടത്. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഗുരുത പ്രത്യാഘാതമുണ്ടാകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Comments are closed.