മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപം ഇനി പേ ടിഎം വഴിയും

മുംബൈ: മ്യൂച്വല്‍ ഫണ്ടില്‍ ഇനി പേ ടിഎം വഴിയും നിക്ഷേപിക്കാം. ഏപ്രില്‍ അവസാനത്തോടെ ഇതിനായി പേ ടിഎം പ്രത്യേക ആപ്പ് പുറത്തിറക്കും. ഏപ്രില്‍ അവസാനത്തോടെ 12 ഫണ്ടുഹൗസുകളെ ഉള്‍പ്പെടുത്തിയാകും ആപ്പ് പുറത്തിറക്കുക. ഓഗസ്റ്റ് മാസത്തോടെ 25 ഫണ്ടുഹൗസുകളുടെ സേവനം ആപ്പ് വഴി നല്‍കുമെന്ന് പേ ടിഎം പറയുന്നു. ആപ്പ് പുറത്തിറക്കുന്നതോടെ കൂടുതല്‍പേരെ മ്യൂച്വല്‍ ഫണ്ടിലേയ്ക്ക് ആകര്‍ഷിക്കാനാകുമെന്നാണ് പേ ടിഎമ്മിന്‍റെ അവകാശവാദം. ഡിസംബര്‍ 2017ലെ കണക്കുപ്രകാരം 1.6 കോടി പേരാണ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത്. അതേസമയം, തങ്ങള്‍ക്ക് 30 കോടി ഉപഭോക്താക്കളുണ്ടെന്നും പേ ടിഎം അവകാശപ്പെടുന്നു.
വിതരണക്കാര്‍ക്കുള്ള കമ്മീഷന്‍ ഒഴിവാക്കി ഡയറക്‌ട് പ്ലാനുകളില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കുന്നതാകും പേ ടിഎമ്മിന്‍റെ ആപ്പ് പുതിയ വെല്‍ത്ത് മാനേജുമെന്റ് ടീമായിരിക്കും ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് സൗകര്യമൊരുക്കുക. സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറായ പേ ടിഎം മണിയുടെ ചീഫ് എക്‌സിക്യുട്ടീവ് പ്രവിണ്‍ ജാഥവ് ആണ്.

Comments are closed.