ഹര്‍ത്താലിന് സാധാരണ സര്‍വീസ് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഉടമകള്‍

കോഴിക്കോട് : ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളും തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഹര്‍ത്താലിന് സാധാരണ രീതിയില്‍ സര്‍വീസ് നടത്തുമെന്ന് കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു.
മാര്‍ച്ചിലെ ബസ് ചാര്‍ജ് വര്‍ധനവിനു ശേഷം ഡീസല്‍ ലിറ്ററിന് രണ്ടു രൂപ കൂടി വര്‍ധിച്ച സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് വിഷുവിന് ഉത്സവബത്ത നല്‍കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന് യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ എ.അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. എം.തുളസീദാസ്, കെ.പി ശിവദാസന്‍, എം.കെ.പി മുഹമ്മദ്, എം.എസ് സാജു, ഇ.റിനീഷ്, കെ.കെ മനോജ് എന്നിവര്‍ പ്രസംഗിച്ചു.

Comments are closed.