ബാബറി മസ്ജിദ് കേസ് ഉടന്‍ ഭരണഘടനാ ബെഞ്ചിന് കൈമാറില്ല; സുപ്രീകോടതി

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസ് ഉടന്‍ ഭരണഘടനാ ബെഞ്ചിന് കൈമാറില്ലെന്ന് സുപ്രീകോടതി. എല്ലാ കക്ഷികളുടെയും വാദം കേള്‍ക്കണമെന്നും ഈ മാസം 27ന് വാദം തുടരാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്നായിരുന്നു സുന്നി വഖഫ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്. ഭരണഘടനാ ബെഞ്ചിന് വിടേണ്ട സാഹചര്യം എന്താണെന്ന് കക്ഷികള്‍ ബോധ്യപ്പെടുത്തണമെന്നും കോടതി അറിയിച്ചു. അലഹബാദ് ഹൈക്കോടതിയിലെ കേസില്‍ കക്ഷികളായിരുന്നവരുടെ വാദം മാത്രമേ പരിഗണിക്കൂ എന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Comments are closed.