അയോദ്ധ്യ ഭൂമിതര്‍ക്ക കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂ ഡല്‍ഹി: അയോദ്ധ്യ ഭൂമിതര്‍ക്ക കേസ് ഇന്ന് സുപ്രീംകോടതിയില്‍ പരിഗണിക്കും. അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അക്കാഡ, രാംലല്ല എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസില്‍ കക്ഷിചേരാനായി നല്‍കിയ അപേക്ഷകളെല്ലാം കോടതി തള്ളിയിരുന്നു. അയോധ്യ കേസ് ഒരു ഭൂമി തര്‍ക്ക കേസ് എന്ന നിലയില്‍ മാത്രമെ പരിഗണിക്കൂവെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

Comments are closed.