സെക്രട്ടേറിയറ്റിന് മുന്നില്‍ യുവതിയുടെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ മരത്തിന് മുകളില്‍ കയറി സ്ത്രീ ആത്മഹത്യാ ഭീഷണി മുഴക്കി. കണ്ണൂര്‍ പടിയൂര്‍ സ്വദേശി വീണയാണ് രാവിലെ സെക്രട്ടേറിയറ്റിന് മുന്നിലെത്തി പരിഭ്രാന്തി സൃഷ്ടിച്ചത്. പോലീസെത്തി ഇവരെ അനുനയിപ്പിച്ച്‌ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഒടുവില്‍ ഫയര്‍ഫോഴ്‌സിന്‍റെ സഹായത്തോടെ ബലം പ്രയോഗിച്ച്‌ താഴെയിറക്കുകയായിരുന്നു. കണ്ണൂരില്‍ തന്‍റെ പേരില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ ഭീഷണി മുഴക്കിയത്. 2014 ല്‍ പോലീസ് സ്‌റ്റേഷനില്‍ അക്രമം നടത്തിയെന്നാണ് കേസ്. അതിരാവിലെയാണ് ഇവര്‍ മരത്തിന് മുകളില്‍ കയറി ഭീഷണി മുഴക്കിയത്. പിന്നീട് പോലീസും ഫയര്‍ഫോഴ്‌സും ബലം പ്രയോഗിച്ച്‌ താഴെയിറക്കി.

Comments are closed.