റഷ്യക്കെതിരെ സാമ്പത്തിക ഉപരോധവുമായി ​ അമേരിക്ക

വാഷിങ്​ടണ്‍: റഷ്യന്‍ രാഷ്​​ട്രീയക്കാര്‍ക്കും വ്യവസായികള്‍ക്കും എതിരെ സാമ്ബത്തിക ഉപരോധവുമായി യു.എസ്​. യു.എസ്​ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത്​ വരുന്നതിനിടെയാണ്​ നടപടി. റഷ്യന്‍ ഭരണകൂടവുമായി നേരിട്ട്​ ബന്ധ​മുള്ളവര്‍ക്കെതിരെയും യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപി​​ന്‍റെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തില്‍ ഇടപ്പെട്ടുവെന്ന്​ സംശയിക്കുന്നവര്‍ക്കെതിരെയുമാണ് യു.എസ്​ ഉപരോധം. തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത്​ വന്നതിന്​ പിന്നാലെ കര്‍ശന നടപടിയെടുക്കാന്‍ ട്രംപിന്​ മേല്‍ യു.എസ്​ കോണ്‍ഗ്രസ്​ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതാണ്​ നിലവിലെ നടപടികള്‍ക്കും കാരണമെന്നാണ്​ സൂചന. രാജ്യത്തെ ഉന്നത വര്‍ഗത്തിനായാണ്​ റഷ്യന്‍ സര്‍ക്കാറി​​ന്‍റെ പ്രവര്‍ത്തനമെന്ന്​ യു.എസ്​ ട്രഷറി സെക്രട്ടറി സ്​റ്റീവന്‍ മ്യൂച്ചിന്‍ കുറ്റപ്പെടുത്തി. അഴിമതിയിലുടെയാണ്​ ഇവര്‍ പണം സമ്ബാദിക്കുന്നത്​. മറ്റ്​ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താനുള്ള റഷ്യയുടെ നടപടികള്‍ ഇനിയും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.