സ്‌ക്വാഷ്‌ മത്സരത്തിന്‍റെ വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യന്‍ താരം ക്വാര്‍ട്ടറില്‍

ഗോള്‍ഡ്‌കോസ്‌റ്റ്: കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സ്‌ക്വാഷ്‌ മത്സരത്തിന്‍റെ വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യന്‍ താരം ജോഷ്‌നാ ചിന്നപ്പ ക്വാര്‍ട്ടറില്‍ കടന്നു. അരമണിക്കൂര്‍ മാത്രം നീണ്ട മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ താരം താമിക സാക്‌സ്ബിയെ തോല്‍പിച്ചാണ്‌ ലോക 14-ാം നമ്ബര്‍ താരമായ ജോഷ്‌ന ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്‌. 11-3, 11-6, 11-2 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ ജയം. റാങ്കിങ്ങില്‍ തന്നേക്കാള്‍ മുന്നിലായ ഇംഗ്ലണ്ടിന്‍റെ അലിസണ്‍ വാട്ടറിനോട്‌ 11-3, 11-6, 11-2 എന്ന സ്‌കോറിനാണ്‌ ദീപിക തോറ്റത്‌. അതേസമയം സഹതാരം മലയാളിയായ ദീപികാ പള്ളിക്കലും പുരുഷ വിഭാഗത്തില്‍ വിക്രം മല്‍ഹോത്ര പുറത്തായി. പുരുഷ വിഭാഗത്തില്‍ ഇംഗ്ലണ്ടിന്‍റെ നിക്ക്‌ മാത്യുവിനോടു തോറ്റാണ്‌ വിക്രം മല്‍ഹോത്ര പുറത്തായത്‌. 11-6, 8-11, 11-6, 11-6 എന്ന സ്‌കോറിനാണ്‌ ഇംഗ്ലീഷ്‌ താരം വിജയം കണ്ടത്‌.

Comments are closed.