മമ്മൂട്ടിയുടെ പുതിയ ചിത്രം അങ്കിള്‍ ഏപ്രില്‍ 27ന് തീയേറ്ററുകളില്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അങ്കിളിന്‍റെ റിലീസിംഗ് ഡേറ്റ് പുറത്ത്. ഏപ്രില്‍ 27ന് തീയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അബ്രാ ഫിലിംസ് ആന്‍ഡ് എസ്.ജെ ഫിലിംസിന്‍റെ ബാനറില്‍ ജോയ് മാത്യുവും സജയ് സെബാസ്റ്റ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് ജോയ് മാത്യു തന്നെയാണ് തിരക്കഥ ഒരുക്കിയത്. കാര്‍ത്തിക മുരളീധരനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ആശാ ശരത്, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, കൈലാഷ്, ഷീല, നിസാ ജോസഫ്, മുത്തുമണി, ബാബു അന്നൂര്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

Comments are closed.