സിപിഎം നേതാവിന് ആക്രമണത്തില്‍ പരിക്കേറ്റു

കോ​ല്‍​ക്ക​ത്ത: സിപിഎം നേതാവിന് ആക്രമണത്തില്‍ പരിക്കേറ്റു. സിപിഎം നേതാവും മുന്‍ എംപിയുമായ ബസുദേവ് ആചാര്യയ്ക്കാണ് പരുക്ക് പറ്റിയത്. പശ്ചിമ ബംഗാളിലെ പുരുലിയയിലാണ് ബസുദേവിന് നേരെ ആക്രമണം ഉണ്ടായത്. അടുത്ത മാസം നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പത്രിക സമര്‍പ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പോകവെയാണ് ആക്രമണം ഉണ്ടായത്. ഒന്പതു തവണ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട ബസുദേവിന് ആക്രമണത്തില്‍ പരുക്ക് പറ്റി. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്നു സിപിഎം ആരോപിച്ചു.

Comments are closed.