രാജ്യത്തിന്‍റെ മതേതരത്വത്തേയും ജനാധിപത്യത്തേയും തകര്‍ക്കുന്നതിന് ശ്രമം നടക്കുന്നു; എം.എം.ഹസന്‍

കാസര്‍കോട്: രാജ്യത്തിന്‍റെ മതേതരത്വത്തേയും ജനാധിപത്യത്തേയും തകര്‍ക്കുന്നതിന് സംഘടിത ശ്രമം നടക്കുന്നുണ്ടെന്നും, ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കുന്നതിനാണ് മോദിയുടേയും ബി.ജെ.പിയുടേയും ശ്രമങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാസര്‍കോട് നിന്നും ആരംഭിക്കുന്ന ജനമോചന യാത്രയില്‍ സംസാരിക്കുമ്ബോഴായിരുന്നു അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഫാസിസം ഫണം വിടര്‍ത്തിയാടുന്നുവെന്ന് കെ.പി.സി.സി പ്രസിഡണ്ട് എം.എം.ഹസന്‍. വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കുകയാണ്, ഇന്ധനവില കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നുമില്ല, ഇന്ധവില വര്‍ധനവിന്‍റെ പേരില്‍ നികുതി കൊള്ളയാണ് ഇവിടെ നടക്കുന്നത്. കേരളത്തില്‍ പിണറായി സര്‍ക്കാരിന്‍റെത് ബി.ജെ.പി സര്‍ക്കാരിന്‍റെ അക്രമ ഫാസിസ്റ്റ് ശൈലിയാണ്, സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നിരിക്കുകയാണ്, അക്രമികള്‍ക്ക് പ്രോത്സാഹനവും കൊലപാതകികള്‍ക്ക് പട്ടും വളയും നല്‍കുന്നു. ജയിലറകളില്‍ രാഷ്ട്രീയ കൊലയാളികള്‍ക്ക് സുഖസൗകര്യം ചെയ്തു കൊടുക്കയാണ് ഇടതു സര്‍ക്കാര്‍ അദ്ദേഹം പറയുന്നു.

Comments are closed.