ട്രംപ് ടവറിലുണ്ടായ തീപിടുത്തത്തില്‍ ഒരു മരണം
ന്യൂയോര്‍ക്ക്: ഡോണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറിലുണ്ടായ തീപിടുത്തത്തില്‍ ഒരു മരണം. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അഗ്നിശമന സേനയുടെ നാലംഗങ്ങള്‍ക്ക് തീപിടുത്തത്തില്‍ പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് തീ പടര്‍ന്നത്. അപ്പാര്‍ട്ട്മെന്റുകളും ഓഫീസുകളുമുള്ള 50 ാം നിലയിലാണ് തീപിടുത്തമുണ്ടായത്. എന്നാല്‍ തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. രണ്ടു മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കി.
ട്രംപ് ടവറിലെ താമസക്കാരനായ 67കാരനാണ് മരിച്ചത്. അഗ്നിശമന സേനാംഗങ്ങള്‍ ഇയാളെ കണ്ടെത്തുമ്ബോള്‍ ബോധരഹിതനായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരണം സ്ഥീരീകരിക്കുകയായിരുന്നു. ട്രംപിന് ഒരു വസതിയും ഓഫീസും ടവറിലുണ്ട്. ട്രംപ് ടവറില്‍ തീപിടിച്ചതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. മികച്ച രീതിയില്‍ നിര്‍മിച്ച കെട്ടിടമാണിതെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, അഗ്നിബാധ നിയന്ത്രണവിധേയമാക്കിയ അഗ്നിശമന സേനയെ അഭിനന്ദിക്കുകയും ചെയ്തു.
Comments are closed.