രണ്ടു പുതിയ നിറങ്ങളില്‍ യമഹ ഫസീനോ അവതരിപ്പിച്ചു

ഗ്ലാമറസ് ഗോള്‍ഡ്, ഡാപ്പര്‍ ബ്ലൂ എന്നീ രണ്ടു പുതിയ നിറങ്ങളില്‍ യമഹ ഫസീനോ അവതരിപ്പിച്ചു. ഡിസൈനിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയ യമഹ ഫസീനോയുടെ എക്‌സ്‌ഷോറൂം വില (ദില്ലി) 54,593 രൂപയാണ് . മുന്നില്‍ ഒരുങ്ങിയിട്ടുള്ള ബ്ലാക് പാനലുകളിലും വെന്റുകളിലുമാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. നിലവിലുള്ള 113 സിസി എയര്‍ കൂള്‍ഡ് ‘ബ്ലൂ കോര്‍’ എഞ്ചിനിലാണ് ഫസീനോയുടെ വരവ്. എഞ്ചിന് പരമാവധി 7 bhp കരുത്തും 8.1 Nm torque ഉം സൃഷ്ടിക്കാനാവും. സിവിടി ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ ചക്രത്തിലേക്ക് എത്തുക.

Comments are closed.