ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ വാഹനങ്ങള്‍ തടഞ്ഞു

തിരുവനന്തപുരം: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ വാഹനങ്ങള്‍ തടയുന്നു. തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി ബസ് സ്റ്റേഷന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഉപരോധിച്ചു. ഇവരെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കെഎസ്‌ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു. തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ കടകളടപ്പിക്കാനുള്ള ശ്രമം സംഘര്‍ഷത്തിനിടയാക്കി.

Comments are closed.